അബദ്ധവശാൽ പ്രാർത്ഥന മുറിയുടെ വാതിൽ ലോക്കായി 3 വയസുകാരൻ മുറിയിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെത്തിച്ചു

പരിഭ്രാന്തരായ മാതാപിതാക്കൾ വാതിൽ തുറക്കാൻ ഏറെനേരം ശ്രമം നടത്തിയെങ്കിലും സാധിക്കാത്ത വന്നതിനാൽ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു

New Update
child harasment

കാസർഗോഡ്: അബദ്ധവശാൽ ഡോർ ലോക്കായതോടെ മൂന്നു വയസുകാരൻ ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ടു. 

Advertisment

ഞായറാഴ്ച രാത്രി 10:30 ഓടെ ചെർക്കളയിലെ നൗഫൽ- മുഹ്സീന ദമ്പതികളുടെ മകൻ സൈദാൻ മാലിക്, ഗ്ലാസ് ഡോർ ഘടിപ്പിച്ച പ്രാർഥന മുറിയിൽ അബദ്ധവശാൽ വാതിൽ ലോക്കായി അകപ്പെടുകയായിരുന്നു. 

ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ട് പോയി.

പരിഭ്രാന്തരായ മാതാപിതാക്കൾ വാതിൽ തുറക്കാൻ ഏറെനേരം ശ്രമം നടത്തിയെങ്കിലും സാധിക്കാത്ത വന്നതിനാൽ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.എം സതീശന്‍റെ നേതൃത്വത്തിൽ സേനയെത്തി 20 മിനിറ്റോളം സമയമെടുത്ത് റെസീപ്രോക്കേറ്റിംഗ് വാൾ ഉപയോഗിച്ച് ലോക്ക് മുറിച്ചു മാറ്റി കുട്ടിയെ പുറത്തെടുത്തു.

Advertisment