New Update
/sathyam/media/media_files/4ZG9pcm5HHFOwCmuR3z3.webp)
കാസര്‍കോട്: 15 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ 47 കാരന് 46 വര്‍ഷം കഠിനതടവും മൂന്നരലക്ഷം രൂപ പിഴയും. പിഴത്തുക അടച്ചില്ലെങ്കില്‍ നാലുവര്‍ഷത്തെ അധിക കഠിനതടവ് അനുഭവിക്കണം. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
Advertisment
2018 ഫെബ്രുവരി ആറിനാണ് സംഭവം. നാട്ടിലെ ക്ഷേത്രത്തില്‍ തെയ്യം കണ്ടുമടങ്ങുകയായിരുന്ന അച്ഛനേയും മകളേയും പിന്തുടര്‍ന്നെത്തിയ പ്രതി ഇരുവരേയും വാഹനത്തില്‍ വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യം അച്ഛനെ വാഹനത്തില്‍ വീട്ടിലെത്തിച്ചു. 15 കാരിയെ വിജനമായ സ്ഥലത്തെത്തിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us