പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. ഉപയോഗശൂന്യമായ വൈദ്യുത ലൈനിലെ സപ്ലൈ കട്ട് ചെയ്യണമെന്ന് കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്ന് നാട്ടുകാർ.ലൈനിലെ സപ്ലൈ കട്ട് ചെയ്‌തിരുന്നുവെന്ന് കെഎസ്‌ഇബി അധികൃതരും

ചെമ്മട്ടംവയൽ സ്വദേശി കുഞ്ഞിരാമൻ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്

New Update
kseb

കാസർഗോഡ്   :  കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു.

Advertisment

ചെമ്മട്ടംവയൽ സ്വദേശി കുഞ്ഞിരാമൻ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. 

സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി.

ഉപയോഗശൂന്യമായ വൈദ്യുത കമ്പിയാണ് പൊട്ടിവീണതെന്നും പൊട്ടിവീണ ലൈനിലെ സപ്ലൈ കട്ട് ചെയ്യണമെന്ന് കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്നും വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നത് അറിഞ്ഞില്ലെന്നും സ്ഥലം ഉടമ വേണു മാധ്യങ്ങളോട്പറഞ്ഞു.

എന്നാൽ ലൈനിലെ സപ്ലൈ കട്ട് ചെയ്‌തിരുന്നുവെന്നാണ് കെഎസ്‌ഇബിയുടെ വാദം. മറ്റ് ആരോ ആവശ്യത്തിനായി ലൈൻ കണക്ട് ചെയ്ത് ഉപയോഗിച്ചെന്നാണ് അധികൃതരുടെ വിശദീകരണം. ഷോക്കേറ്റ് മരിച്ച കുഞ്ഞിരാമന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Advertisment