New Update
/sathyam/media/media_files/7gpNAxHhCn7OzzhVxcAp.jpg)
കാസർകോട്∙ ഹൊസ്ദുർഗിലെ സംസ്ഥാന പാതയിൽ വാതകച്ചോർച്ചയെത്തുടർന്ന് ടാങ്കർ ലോറി നിർത്തിയിട്ടു. ഹൊസ്ദുർഗ് താലൂക്ക് ചിത്താരി വില്ലേജിൽ ഹിമായത്തുൽ ഇസ്‌ലാം സ്കൂളിന് എതിർവശത്തുള്ള റോഡിലാണ് ലോറി നിർത്തിയിട്ടത്.
Advertisment
അഗ്നിരക്ഷാസേനയെത്തി ചോർച്ച അടക്കാൻ ശ്രമം നടക്കുന്നു. പൊലീസും പ്രദേശത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നു. അതുവഴി വാഹനങ്ങൾ കടന്നുപോകുന്നത് തടഞ്ഞു. കാഞ്ഞങ്ങാടുനിന്നു വരുന്ന വാഹനങ്ങളെ മടിയൻ വഴി തിരിച്ചുവിടുന്നു.