/sathyam/media/media_files/2025/04/28/dVEPkNn0LqtYBriCAtGF.jpg)
കാസര്‍കോട്: ഉപ്പളയില്‍ വീടിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്ത കേസില്‍ വഴിത്തിരിവ്. എയര്‍ഗണ്‍ ഉപയോഗിച്ച് 14കാരനായ കുട്ടിയാണ് വെടിയുതിര്‍ത്തത് എന്ന് പൊലീസ് കണ്ടെത്തി.
ഓണ്‍ലൈന്‍ ഗെയിം കളിച്ച് അതില്‍ ആവേശം കണ്ടെത്തിയ കുട്ടി പിതാവിന്റെ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു.
നാലംഗ സംഘം വീടിന് മുന്നിലെത്തി വെടിയുതിര്‍ത്തതായി കുട്ടി മുന്‍പ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘത്തിനായി വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയത്.
പിന്നീട് കുട്ടിയുടെ മൊഴിയില്‍ അപാകത തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയത്താണ് കുട്ടി സത്യം പറഞ്ഞത്.
ഉപ്പള ഹിദായത്ത് നഗറില്‍ പ്രവാസിയായ അബുബക്കറിന്റെ വീട്ടിലാണ് ശനിയാഴ്ച്ച വെടിവെപ്പുണ്ടായത്.
സംഭവത്തില്‍ വീടിന്റെ ജനല്‍ ചില്ല് തകര്‍ന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളാണോ എന്ന് പോലും പൊലീസ് സംശയിക്കുകയും അത്തരത്തില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us