കാസർഗോഡ്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര പതിവ് സമരപരിപാടികളിൽ നിന്ന് വ്യത്യസ്തമായിരുന്നു.
/sathyam/media/media_files/pkxRg2ZpqpJawNfZMt00.jpg)
സമര നായകർ സഞ്ചരിക്കുന്നത് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ്. ജാഥയുടെ പ്രചരണത്തിനും നടത്തിപ്പിലും മുമ്പെങ്ങും ഇല്ലാത്ത വിധം മികച്ച പ്രൊഫഷണലിസം ദൃശ്യമാണ്.
ബൂത്ത് തലങ്ങളിൽ വരെ ജാഥയുടെ ലക്ഷ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ കെപിസിസിക്ക് കഴിഞ്ഞിട്ടുണ്ട്. ഇരു സർക്കാരുകളും നൽകിയ ഉറപ്പുകളുടെ ലംഘനം ബോധ്യപ്പെടുത്തുന്ന 40-60 സെക്കൻഡ് ദൈർഘ്യമുള്ള പത്ത് ലഘു ചിത്രങ്ങൾ സമരത്തിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. ഇവയ്ക്കെ നവ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
/sathyam/media/media_files/pbvTlC88Y3Rs58yINFCi.jpg)
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ കടന്നാക്രമിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര പാർലമെന്റ് തെരഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജമാക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. സമരത്തിന്റെ പ്രചരണ ഘട്ടത്തിൽ തന്നെ കെപിസിസി ഇക്കാര്യത്തിൽ വിജയിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.