ബോവിക്കാനം: കേരള മുസ്ലിം ജമാഅത്ത് മുളിയാർ സർക്കിൾ ലീഡേഴ്‌സ് സമ്മിറ്റ് നടത്തി. ബോവിക്കാനം അഹ്ദൽ സെന്ററിൽ സംഘടിപ്പിച്ച ലീഡേഴ്‌സ് സമ്മിറ്റ് യോഗം കേരള മുസ്ലിം ജമാഅത്ത് മുള്ളേരിയ്യ സോൺ വൈസ് പ്രസിഡന്റ് സൂപ്പി മദനി കൊമ്പോട് പരിപാടി ഉൽഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് മുള്ളേരിയ്യ സോൺ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽറഹ്‌മാൻ സഖാഫി വിഷയം അവതരിപ്പിച്ചു. യോഗത്തിൽ കോളോട്ട് മുഹമ്മദ് ഹാജി ആദ്യക്ഷത വഹിച്ചു. മുഹമ്മദ് അജ്മാൻ, എ കെ മുഹമ്മദ് ഹാജി, ആലൂർ ടി. എ. മഹ് മൂദ് ഹാജി, എന്നിവർ പ്രസംഗിച്ചു.
വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ബാവിക്കര അബ്ദുൽഖാദർ മുസ്‌ലിയാർ, ആസിഫ് ബെള്ളിപ്പാടി, മുസ്തഫ സഖാഫി ബോവിക്കാനം, ടി എ ഹനീഫ ഹാജി, അബ്ദുൽറഹ്‌മാൻ മാസ്ഥിക്കുണ്ട്,തോണിപള്ളം ടി എ നിസാമുദ്ദീൻ,ബി എം അബ്ദുൽ കലാം ബാവിക്കര,തുടങ്ങിയവർ സംസാരിച്ചു.
സമസ്ത നൂറാം വാർഷിക ആഘോഷഷം വിജയിപ്പിക്കാനുള്ള പദ്ധതികൾ അവലോകനം ചെയ്തു. ഓരോ യൂണിറ്റുകളിലും നേതാക്കൾ പര്യടനം നടത്താനും തീരുമാനിച്ചു. ജനറൽ സെക്രട്ടറി ബോവിക്കാനം അഹ് മദ് കുഞ്ഞി മുസ്‌ലിയാർ സ്വാഗതം പറഞ്ഞു.