ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/media_files/73IP7oBWwTttXQqkoleU.jpg)
കാസർകോട്: പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു. ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജപുരം കോളിച്ചാൽ സ്വദേശി വിജയൻ (50) ആണ് മരിച്ചത്. പനത്തടി മാനടുക്കത്താണ് താമസം. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
Advertisment
ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട മാനസിക സംഘർഷമാണ് വിഷം കഴിക്കാൻ കാരണമെന്ന് ഇദ്ദേഹം മൊഴി നൽകിയതായാണ് റിപ്പോര്‍ട്ട്. ഒരു കേസുമായി ബന്ധപ്പെട്ടുള്ള സിപിഎം സമ്മര്‍ദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)