ബദിയടുക്കയിൽ ആൺസുഹൃത്ത് പീഡിപ്പിച്ച പത്താം ക്ലാസുകാരി ജീവനൊടുക്കി

New Update
646777

കാസര്‍കോട്: എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16കാരിയാണ് മരിച്ചത്. സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു.

Advertisment

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ വീട്ടിനകത്ത് വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിച്ചു. നില ഗുരുതരമായതോടെ പെൺകുട്ടിയെ കഴിഞ്ഞ ദിവസം ബെംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് തിരികെ കാസർകോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയത്തിലായ യുവാവിന്റെ നിരന്തരമായ ശല്യം സഹിക്കാനാകാതെ പെൺകുട്ടി വിഷം കഴിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അൻവര്‍, സാഹില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ ശല്യം ചെയ്ത മുഴുവൻ പേരെകുറിച്ചും പെൺകുട്ടി ബന്ധുക്കൾക്ക് വിവരം നൽകിയിരുന്നതായി പറയുന്നു. ആരോപണ വിധേയരായ കൂടുതൽ പേരെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

Advertisment