Advertisment

ഹൈറിച്ച് മണിച്ചെയിൻ നിക്ഷേപ തട്ടിപ്പിൽ കേസന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ല, സംസ്ഥാന വിജിലൻസ് ഡയറക്ർക്ക് കത്ത് നൽകി കാസർ​ഗോഡ് സ്വദേശി

New Update
highrich-case-896x538

കാസർ​ഗോഡ്: സംസ്ഥാനം കണ്ട ഏറ്റവും വലിയ നിക്ഷേപതട്ടിപ്പായ ഹൈറിച്ച് മണിച്ചെയിൻ നിക്ഷേപ തട്ടിപ്പിൽ 2019 മുതൽ പരാതികൾ ലഭിച്ചിട്ടും ചേർപ്പ് പോലീസ് അടക്കമുള്ള പോലീസ് സ്റ്റേഷനുകളിൽ കേസന്വേഷണം ശരിയായ രീതിയിൽ നടക്കാത്തതും  എഫ് ഐ ആർ  റെജിസ്റ്റർ ചെയ്യാതെ പരാതിക്കാരെ പിന്തിരിപ്പിക്കുകയും തട്ടിപ്പുകാർക്ക് അനുകൂല നിലപാട് സ്വീകരിക്കുകയുമാണ് പോലീസെന്ന് പാരതി. 

Advertisment

വിഷയത്തിൽ അഴിമതി നിരോധന നിയമമനുസരിച്ച്‌  പ്രതികളുമായി നടത്തിയിട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് സംസ്ഥാന വിജിലൻസ് ഡയറക്ർക്ക് 
പരാതി നൽകി കാസർ​ഗോഡ് സ്വദേശി തസ്നിയ എപി. 

ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പാണെന്നറിഞ്ഞിട്ടും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തില്ല. സംസ്ഥാന കോമ്പിറ്റന്റ് അതോററ്റിയും
കമ്പനിയുടെ 212.5 കോടി രൂപ കണ്ടു  കെട്ടിയിട്ടും, തൃശ്ശൂർ റൂറൽ പോലീസ് സൂപ്രണ്ടിന്റെ ഓഫിസിന്റെ തൊട്ടടത്തുള്ള ഈ തട്ടിപ്പ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിന് കാരണം ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഈ കമ്പനിയിൽ ബിനാമി നിക്ഷേപവും ഈ തട്ടിപ്പ് കമ്പനിയുമായുള്ള സൗഹൃദവുമാണെന്ന് പരാതി ഉയരുന്നു. 

 

 

Advertisment