New Update
/sathyam/media/media_files/iNzA6qyJgcDX6DPGYhW9.jpg)
കാസർഗോഡ്: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. അംഗടിമോഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് മരിച്ചത്. മംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് മരണം
Advertisment
കാസർഗോഡ് കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അപകടം നടന്നത്. പൊലീസ് വിദ്യാര്‍ത്ഥിയുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us