കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

New Update
4242424

കാസര്‍കോട്: രാത്രി വീട്ടില്‍ ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് അധികം ദൂരെയല്ലാതെ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.

പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്ത് അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയില്‍ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment
Advertisment