ഒറ്റക്ക് നടക്കുന്ന സ്ത്രീകളുടെ മാല മോഷ്ടിക്കും; കാസര്‍ഗോഡ് പൊലീസിനെ വലച്ച മാലക്കള്ളന്‍ പിടിയില്‍

മാസങ്ങളോളം നാട്ടുകാരെയും പൊലീസിനെയും ആശങ്കയിലാക്കി വിലസിയ കളളനെയാണ് പൊലീസ് പിടികൂടിയത്.

New Update
kgd.jpg

കാസര്‍ഗോഡ്; പൊലീസിനെ വലച്ച മാലക്കള്ളന്‍ പിടിയില്‍. ബൈക്കിലെത്തി ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകളുടെ മാല കവരുന്ന മോഷ്ടാവിനെയാണ് പൊലീസിന്റെ വലയിലായത്. മാസങ്ങളോളം നാട്ടുകാരെയും പൊലീസിനെയും ആശങ്കയിലാക്കി വിലസിയ കളളനെയാണ് പൊലീസ് പിടികൂടിയത്. മേല്‍പറമ്പ് കീഴൂര്‍ സ്വദേശി മുഹമ്മദ് ഷംനാസ് ആണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്.

Advertisment

മേല്‍പ്പറമ്പ്,വിദ്യാനഗര്‍, ബേഡഡുക്ക, ബേക്കല്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി ഏഴു മാസത്തിനുള്ളില്‍ ഇരുപതോളം മാല കവര്‍ച്ച കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ബൈക്കിലെത്തി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെയും ആളുകള്‍ കുറഞ്ഞ വീടുകളും കേന്ദ്രീകരിച്ചാണ്
മോഷണം നടത്തിയിരുന്നത്.

മാല പൊട്ടിക്കുന്ന സംഭവം പതിവായതോടെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സഖ് സേനയുടെ നിര്‍ദ്ദേശത്തെ ബേക്കല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. 40 പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സിസിടി വി ദൃശ്യങ്ങള്‍ പരിശോധിക്കും വനിതാ പോലീസുദ്യോഗസ്ഥര്‍ വേഷം മാറിയുമെല്ലാം പ്രതിക്കായി വലവിരിച്ചു.സംശയത്തെ തുടര്‍ന്ന് ദിവസങ്ങളായി ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിയിരുന്നു. ഇയാള്‍ക്കെതിരെ മയക്കുമരുന്ന് കടത്തിയതിനുള്‍പ്പെടെ വിവിധ സറ്റേഷനു ളില്‍ നിരവധി കേസുകളുണ്ട്. പ്രതിയെ പിടികൂടാന്‍ സഹായിച്ച വീട്ടമ്മമാര്‍ക്ക് ഓണസമ്മാനം നല്‍കി പൊലീസ് ആദരിച്ചു.

theft
Advertisment