അമ്മയുടെ കണ്‍മുന്നില്‍ മകനെ വെള്ളക്കെട്ടില്‍ വീണു കാണാതായി: പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

അമ്മയുടെ കണ്‍മുന്നില്‍ മകനെ വെള്ളക്കെട്ടില്‍ വീണു കാണാതായി: പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

New Update
NEELESWARAM

നീലേശ്വരം: അമ്മയുടെ കണ്‍മുന്നില്‍ വച്ച് വെള്ളക്കെട്ടില്‍ വീണു കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ബങ്കളം പാല്‍ സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്‌സിലെ ആല്‍ബിന്‍ സെബാസ്റ്റ്യന്‍ (17) ആണ് മരിച്ചത്. സെബാസ്റ്റ്യന്റെയും ദീപയുടെയും ഏക മകനാണ്. ഉപ്പിലിക്കൈ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

Advertisment

ഇന്നലെ വൈകിട്ട് ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം നീന്തുന്നതിനിടെയാണ് വെള്ളക്കെട്ടില്‍ താഴ്ന്നത്. അപകട സമയത്ത് അമ്മ ദീപ ഉള്‍പ്പെടെയുള്ളവര്‍ സമീപത്തുണ്ടായിരുന്നു. ഇന്നലെ രാത്രി വൈകി നിര്‍ത്തി വച്ച തിരച്ചില്‍ ഇന്നു രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കിട്ടിയത്.

Advertisment