New Update
/sathyam/media/media_files/9aqsWY2x2eIbryZ9zWk8.jpg)
കാഞ്ഞങ്ങാട്: കാസര്‍കോട് സ്‌കൂള്‍ ബസ് തട്ടി നഴ്‌സറി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കാസര്‍കോട് കമ്പാര്‍ പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിഷ സോയ (4) ആണ് മരിച്ചത്. വീടിന് സമീപം സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയ നഴ്സറി വിദ്യാര്‍ഥിനിയെ അതേ സ്‌കൂള്‍ ബസ് തട്ടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.
Advertisment
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പൂപ്പ നഴ്സറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ആയിഷ. കുട്ടിയെ ഇറക്കി ബസ് മുന്നോട്ടെടുക്കവെ ആയിഷ ബസിന്റെ മുന്നില്‍പ്പെടുകയായിരുന്നു. ബസ് ഇടിച്ച് കുട്ടിക്ക് ഗുരതരനായി പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us