കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളുമായി നേതാക്കൾ ബന്ധം പുലർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അന്വേഷണ സമിതി അംഗം പി എം നിയാസ്.
ഏത് പാർട്ടി നേതാവാണെങ്കിലും പ്രതികളുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള നടപടിയുണ്ടാകുമെന്നും പി എം നിയാസ് പറഞ്ഞു.
രാജ്‌മോഹൻ ഉണ്ണിത്താനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയ പരസ്യ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചതെന്നും പി എം നിയാസ് പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിക്കൊപ്പം രാജ്‌മോഹൻ ഉണ്ണിത്താൻ നിൽക്കുന്ന ചിത്രം പുറത്ത് വിട്ടാണ് ബാലകൃഷ്ണൻ പെരിയ പാർട്ടിക്കുള്ളിലെ തർക്കം ചർച്ചയാക്കിയത്.