പ്ലസ്ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞത് പൊലീസിന്റെ അനാസ്ഥ മൂലം? പൊലീസ് പിന്തുടരുമ്പോഴാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍

New Update
students police 23545

കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞത് പൊലീസിന്റെ അനാസ്ഥ മൂലമെന്ന് ആരോപണം. പൊലീസ് പിന്തുടരുമ്പോഴാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുമ്പള കളത്തൂര്‍ പള്ളത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Advertisment

അതേസമയം പരിശോധനയ്ക്കായി കൈകാണിച്ചപ്പോള്‍ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് പിന്തുടര്‍ന്നത്. അംഗടിമുഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

അപകടം പൊലീസ് മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് മുസ്‌ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കുട്ടികളാണ് വണ്ടി ഓടിച്ചതെന്ന കാരണത്താലാവാം പൊലീസ് പിന്തുടര്‍ന്നത്.എന്നാല്‍ ഇത് കണ്ട് കാര്‍ ഓടിച്ച ആള്‍ ഭയന്ന് അതിവേഗത്തില്‍ ഓടിക്കുകയായിരുന്നു. അനിയന്ത്രിതമായ വേഗത്തില്‍ പൊലീസും ഓടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കാര്‍ തലകീഴായി മറിഞ്ഞു. 

പേരാല്‍ കണ്ണൂരിലെ പരേതനായ അബ്ദുല്ലയുടെ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ഫര്‍ഹാസ്(17)നാണ് പരുക്കേറ്റത്. ഫര്‍ഹാസിനെ ഗുരുതരമായി പരുക്കേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിനെ കുറിച്ചുള്ള അന്വേഷണം നടത്തുകയാണെന്നും അത് കഴിഞ്ഞ് മാത്രമേ നിജസ്ഥിതി അറിയാനാകുമെന്നും കുമ്പള പൊലീസ് അറിയിച്ചു.

Advertisment