Advertisment

'ഈ വരത്തൻ, ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കാൻ നേതൃത്വം നൽകിയവൻ പറയുന്നു പുറത്തുപോകാൻ; ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു' ! രാജിഭീഷണി മുഴക്കി കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു; കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷമായ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റുമായി കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രംഗത്തെത്തി. രാജിഭീഷണി മുഴക്കിക്കൊണ്ടുള്ള പോസ്റ്റ് പിന്നീട് പിന്‍വലിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
rajmohan unnithan balakrishnan Periya

കാസർകോട്: കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി. എം പിയും നിലവിലെ സ്ഥാനാ‍ർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷമായ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റുമായി കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രംഗത്തെത്തി. രാജിഭീഷണി മുഴക്കിക്കൊണ്ടുള്ള പോസ്റ്റ് പിന്നീട് പിന്‍വലിച്ചു.

Advertisment

കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം നടത്തിയെന്ന് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. 

ഫേസ്ബുക്ക് പോസ്റ്റ്:

ഇത് രാജ്മോഹൻഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസിലെ പ്രതി മണികണ്ഠനും രാത്രിയുടെ മറവിൽ നടത്തുന്ന സംഭാഷണമാണ്. കോൺഗ്രസിനെ തകർത്ത് CPM ൽ എത്തിയ പാദൂർ ഷാനവാസിൻ്റെ വീട്ടിൽ ഉൾപ്പെടെ എന്നെ പരാജയപ്പെടുത്താൻ നിരവധി തവണ പോയ വ്യക്തിയാണ് ഉണ്ണിത്താൻ. കോൺഗ്രസിൻ്റെ വോട്ടില്ലാതെ വിജയിക്കും എന്ന് പ്രഖ്യാപിച്ചവൻ.

ശരത് ലാൽ കൃപേഷ് കൊലപാതക കേസിൽ ആയിരം രൂപപോലും ചെലവഴിക്കാതെ എന്നെപ്പോലെ രക്തസാക്ഷി കുടുംബങ്ങളായ് മാറിയ സാധാരണക്കാരെ പുഛിക്കാൻ ഹൈക്കമാൻ്റിൻ്റെ പിന്തുന്നയുണ്ടെന്ന് അഹങ്കരിക്കുന്നവൻ

നാവിനെ ഭയമില്ലാത്തകെ. സുധാകരനും കെ.സി.വേണുഗോപാലും ഒഴികേയുള്ളവർ എന്നെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ഈ പോസ്റ്റ് ഉപയോഗിക്കും എന്നനിക്കറിയാം. പക്ഷെ കാസർഗോഡിൻ്റെ രാഷ്ട്രീയനിഷ്കളങ്കതയ്ക്കുമുകളിൽ കാർമേഘം പകർത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല.

രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്ക്കരിക്കാൻഞാൻ നടത്തിയ സാഹസികത മുതൽ ഈ നിമിഷം വരെ ഞാൻ നടത്തിയ സാഹസീക പോരാട്ടം എൻ്റെ ഉള്ളിലുണ്ട്. എൻ്റെഎല്ലാ സഹോദരങ്ങളും നിരവധി കേസുകളിൽ പ്രതിയാണ്. എൻ്റെ സഹോദരൻ്റെ വിട് ബോംബിട്ടു. എൻ്റെ മോനെ സി.പി.എംവെട്ടിക്കെല്ലാൻ ശ്രമിച്ചു. 1984 മുതൽ CPM ഊരുവിലക്ക് സമ്മാനിച്ചു. വെള്ളവസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാർട്ടിക്കായ് നിലയുറപ്പിച്ചു.

32 വോട്ടുകൾ സ്വന്തം വീട്ടിൽ നിന്ന് കൈപ്പത്തി ചിഹ്നത്തിൽ രേഖപ്പെടുത്തി. ഈ പാർല്ലമെൻറ് മണ്ഡലം മുഴുവൻ തൊണ്ട പൊട്ടി പ്രസംഗിച്ചു. ഒടുവിൽ ഈ വരത്തൻ ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കൻ നേതൃത്വം നൽകിയവൻ പറയുന്നു. പുറത്തുപോകാൻ.
ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു. ഒടുവിൽ ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നു.ബാക്കി വാർത്താ സമ്മേളനത്തിൽ

Advertisment