Advertisment

എല്‍ഡിഎഫ് മതപരമായ കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നു, ചന്ദ്രക്കലയെ അരിവാള്‍ ചുറ്റികയാക്കി മാറ്റി; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഇരുപതില്‍ ഇരുപത് സീറ്റും ലഭിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിക്കാതിരിക്കാനുള്ള സിപിഐഎമ്മിന്റെ അടവുനയത്തിന്റെ ഭാഗമാണ് പാനൂര്‍ ബോംബ് സ്‌ഫോടനമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
എംപിയായ തെരഞ്ഞടുക്കപ്പെട്ട തനിക്ക് പാസും ശമ്പളവും മാത്രം മതി:  ഇത്രയും കാലം തന്നെ തീറ്റിപ്പോറ്റിയത് ഭാര്യയും കുട്ടികളുമാണ്... ഭാര്യ കഴിഞ്ഞ ദിവസം റിട്ടയര്‍ ചെയ്തതോടെ ജോലിയും പോയി... അതുകൊണ്ടാണ് ശമ്പളം താന്‍ എടുക്കുന്നത്: ബാക്കിയെല്ലാം ജനങ്ങള്‍ക്കെന്ന്  രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഇരുപതില്‍ ഇരുപത് സീറ്റും ലഭിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്‍ഡിഎഫ് പരാജയം ഉറപ്പിച്ചുകഴിഞ്ഞു. അവരുടേത് പകയുടെ രാഷ്ട്രീയമാണ്.

Advertisment

ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിക്കാതിരിക്കാനുള്ള സിപിഐഎമ്മിന്റെ അടവുനയത്തിന്റെ ഭാഗമാണ് പാനൂര്‍ ബോംബ് സ്‌ഫോടനമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

'പൗരത്വഭേദഗതി നിയമം സംബന്ധിച്ച് ഞങ്ങളുടെ നിലപാട് പാര്‍ട്ടിക്ക് വേണ്ടി ആരാണോ പാര്‍ലമെന്റില്‍ പ്രസംഗിച്ചത് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിഎഎ ബില്ല് കൊണ്ടുവന്നപ്പോള്‍ സ്പീക്കറുടെ മുന്നില്‍ വലിച്ചുകീറി. സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങി.

സിഎഎ വിഷയം ചോദിച്ചപ്പോള്‍ പ്രകോപിതനായിട്ടില്ല. തികച്ചും വര്‍ഗീയമായ ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചത്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് എല്ലാവരെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വന്നാല്‍ സിഎഎ റദ്ദ് ചെയ്യും. ഇല്ലെങ്കില്‍ അതിശക്തമായി പാര്‍ട്ടിക്കെതിരെ നിലനില്‍ക്കും', രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

 'എല്‍ഡിഎഫ് മതപരമായ കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നു. ചന്ദ്രക്കലയെ അരിവാള്‍ ചുറ്റികയാക്കി മാറ്റി. വോട്ടര്‍മാരെ വര്‍ഗീയമായി ചൂഷണം ചെയ്യുന്നു. മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Advertisment