Advertisment

റിയാസ് മൗലവി വധക്കേസ്; സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ചില ജഡ്ജിമാർ മലയാള ഭാഷ നന്നായി അറിയാത്തവർ ആയിരുന്നുവെന്നും സാക്ഷിമൊഴികൾ കോടതിക്ക് മനസിലാക്കാനായില്ലെന്നും അപ്പീലിൽ പറയുന്നു. കൊലപാതകത്തിൽ വിഷലിപ്തമായ വർഗീയ ലക്ഷ്യമുണ്ട്.

New Update
riyas moulavi1

കാസർഗോഡ്: റിയാസ് മൗലവി വധക്കേസില്‍ സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. വിചാരണക്കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്. ആർ എസ് എസ് പ്രവർത്തകരായ 3 പ്രതികളെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകിയത്.

Advertisment

ചില ജഡ്ജിമാർ മലയാള ഭാഷ നന്നായി അറിയാത്തവർ ആയിരുന്നുവെന്നും സാക്ഷിമൊഴികൾ കോടതിക്ക് മനസിലാക്കാനായില്ലെന്നും അപ്പീലിൽ പറയുന്നു. കൊലപാതകത്തിൽ വിഷലിപ്തമായ വർഗീയ ലക്ഷ്യമുണ്ട്.

മത സൗഹാർദ്ദത്തെ ഉലച്ച കൊലപാതകമെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നു. അപ്പീൽ കാലയളവിൽ പ്രതികളെ റിമാൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ പ്രത്യേക ഹർജിയും ഫയൽ ചെയ്തിരുന്നു. കാസര്‍കോഡ് റിയാസ് മൗലവി വധകേസിലെ പ്രതികളെ നേരത്തെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. 

കാസർഗോഡ് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടേതാണ് വിധി.

2017 മാർച്ച് 20 നാണ് പഴയ ചൂരി മന്ദ്രസ അധ്യാപകനായിരുന്നു കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിയിൽ കയറിയാണ് ആക്രമിക്കുന്നത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നായിരുന്നു വാദം.  

കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചെങ്കിലും 2019-ല്‍ ആണ് വിചാരണ ആരംഭിക്കുന്നത്. കഴിഞ്ഞ 7 വർഷമായി പ്രതികൾ ജാമ്യമില്ലാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു.

കേസിൻ്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചിരുന്നു. 

Advertisment