കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്നി’യുടെ തീയതി മാറ്റിയേക്കും

New Update
7777

കാസർകോട്: കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രക്ഷോഭയാത്രയായ ‘സമരാഗ്നി’യുടെ തീയതി മാറ്റിയേക്കും.

Advertisment

21 ന് കാസർകോട് നിന്നും യാത്ര ആരംഭിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഇക്കാലയളവിൽ നിയമസഭാ സമ്മേളനം നടക്കാൻ സാധ്യതയുള്ളതിനാലാണ് തീയതി മാറ്റം പരിഗണിക്കുന്നത്.

ഇന്ന് ചേർന്ന സംഘാടക സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായി. നിയമസഭ സമ്മേളിക്കുന്ന ദിവസങ്ങൾ കൂടി കണക്കിലെടുത്ത് ആയിരിക്കും യാത്രാരംഭിക്കുക. അമേരിക്കയിലുള്ള കെപിസിസി അധ്യക്ഷനുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

Advertisment