/sathyam/media/media_files/TIDFTq0bhIM0G88IJAY5.jpg)
കാസര്‍കോട്: കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മുദ്രാവാക്യം വിളിച്ചു നല്‍കിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ സലാം അടക്കം അഞ്ചുപേരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. കണ്ടാല്‍ അറിയുന്ന മൂന്നൂറ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസ് എടുത്തത്. മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ബിജെപി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി.
സംഭവത്തിന് പിന്നാലെ അബ്ദുല്‍ സലാമിനെ സംഘടനയില്‍നിന്നു പുറത്താക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറിയിച്ചു. മുസ്ലിം ലീഗിന്റെ ആശയങ്ങള്‍ക്കു വിരുദ്ധമായ രീതിയിലും അച്ചടിച്ചു നല്‍കിയ മുദ്രാവാക്യം മാറ്റിവിളിച്ചതിനുമാണ് ഇയാള്‍ക്കെതിരെ നടപടിയെന്നു ഫിറോസ് വ്യക്തമാക്കി. അബ്ദുല്‍ സലാം ചെയ്തതു മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും ഫിറോസ് പ്രസ്താവനയില്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us