New Update
/sathyam/media/media_files/TIDFTq0bhIM0G88IJAY5.jpg)
കാസര്‍​ഗോഡ്: യൂത്ത് ലീഗ് നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. നൗഷാദ് പിഎം, സായസമീര്‍, പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
Advertisment
അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മുദ്രാവാക്യം വിളിച്ചു നല്‍കിയ യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ സലാമും ഇന്നലെ പിടിയിലായിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി.
യൂത്ത് നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. കണ്ടാല്‍ അറിയുന്ന മൂന്നൂറ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസ് എടുത്തത്. മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us