New Update
/sathyam/media/media_files/SS0izHn15S5GSWds9sbz.jpg)
മരട്: മരട് പോലീസ് സ്റ്റേഷനിലെ പോലീസിനെ ആക്രമിച്ച കേസില്‍ പ്രതി ബംഗളുരുവില്‍ പിടിയില്‍. കൊല്ലം ഓച്ചിറ ക്ലാപ്പന പെരുമാന്തറ നോര്‍ത്ത് തറയില്‍ തെക്കെതില്‍ വീട്ടില്‍ ഇജാസി(34)നെയാണ് പിടികൂടിയത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും കൂടാതെ ഇയാള്‍ക്കെതിരേ നേരത്തേ കാപ്പ ചുമത്തിയിട്ടുണ്ടെന്നും മരട് പോലീസ് പറഞ്ഞു. എം.ഡി.എം.എ കേസിലും ഇയാള്‍ പിടിയിലായിട്ടുണ്ട്.
Advertisment
എറണാകുളം എ.സി.പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡി.സി.പി. സുദര്‍ശനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് അന്വേഷണ സംഘം ബാംഗ്ലളൂരിലേക്ക് തിരിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.