സന്തോഷകരമായും സമാധാനപരമായും ഇരിക്കാവുന്ന സന്ദര്‍ഭമല്ലല്ലോ ഇത്, തീര്‍ച്ചയായും നല്ല വാര്‍ത്ത പ്രതീക്ഷിക്കാം: ബാലാവകാശ കമ്മീഷന്‍

New Update
abigel

കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് പൊലീസ് സൂചിപ്പിച്ചതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍.

Advertisment

പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. എല്ലാ മേഖലയിലും അന്വേഷിക്കുന്നുണ്ട്. നല്ല ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണെന്ന് ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. 

ഓയൂരിലെ ആറുവയസുകാരിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാരും എല്ലാവരും പ്രയാസത്തിലാണ്.

സന്തോഷകരമായും സമാധാനപരമായും ഇരിക്കാവുന്ന സന്ദര്‍ഭമല്ലല്ലോ ഇത്. തീര്‍ച്ചയായും നല്ല വാര്‍ത്ത പ്രതീക്ഷിക്കാം. കുട്ടിയെ കണ്ടെത്തുന്നതില്‍ സമയം നീണ്ടുപോകുന്നത് ആശങ്കപ്പെടുത്തുന്നതാണ്. 

അങ്ങനെ നീണ്ടു പോകാന്‍ പാടില്ലെന്നാണ് ബാലാവകാശ കമ്മീഷനും കരുതുന്നത്. എത്രയും വേഗം അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തണം. അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ടു കാണുമെന്നും, ചര്‍ച്ച നടത്തുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. 

ഇന്നലെ വൈകീട്ട് നാലരയോടെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിരച്ചില്‍ 17 മണിക്കൂര്‍ പിന്നിട്ടു. സംസ്ഥാന വ്യാപകമായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ എന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.

Advertisment