കേരളത്തിന് ആശ്വാസമായി ഒടുവില്‍ ആ ശുഭവാര്‍ത്തെത്തി; കാണാതായ അബിഗേലിനെ കണ്ടെത്തി

New Update
design

കൊല്ലം: കേരളത്തിന് ആശ്വാസമായി ഒടുവില്‍ ആ ശുഭവാര്‍ത്തെത്തി.കാണാതായ അബിഗേലിനെ കണ്ടെത്തി. ആശ്രാമം മൈതാനത്തിന് അടുത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

Advertisment

20 മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയെ പൊലീസുകാ‍ര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളെ പ്രേരിപ്പിച്ചത്.

Advertisment