കൊല്ലം: പുനലൂർ മുക്കടവ് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. പിക്കപ്പ് വാനിലിടിച്ച് ബൈക്ക് കത്തിയമര്‍ന്നു. ഇതേ വാനിന്റെ പിന്നില്‍ ഓട്ടോറിക്ഷയും ഇടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.
ബൈക്ക് യാത്രക്കാരനായ പിറവന്തൂർ അലിമുക്ക് സ്വദേശി ബിബിൻ (30), ഓട്ടോറിക്ഷാ ഡ്രൈവർ കരവാളൂർ സ്വദേശി മാത്യു, പിക്കപ്പ് വാനിന്റെ ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഹരി എന്നവർക്കാണ് പരിക്കേറ്റത്.