New Update
/sathyam/media/media_files/fOzRgHcSt9Wl6HtkGH0V.jpg)
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാര്‍ ഓടിച്ചിരുന്ന വർക്കല പാലച്ചിറ അൽ ബുർദാനിൽ സുൽജാൻ(25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വര്‍ക്കല കോക്കാട് ദേവീകൃപയില്‍ ദീപുദാസ്(25), സമീര്‍ മന്‍സിലില്‍ സുധീര്‍(25) എന്നിവര്‍ക്ക് പരിക്കേറ്റു.
Advertisment
ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റിൽ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു.