Advertisment

കൊട്ടാരക്കരയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; 16കാരിക്ക് ദാരുണാന്ത്യം, വാഹനം ഓടിച്ചത് കുട്ടിയുടെ അമ്മ

New Update
H

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് പതിനാറു വയസ്സുകാരി മരിച്ചു. കരിക്കം സ്വദേശിനി ആൻഡ്രിയയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മയെ സാരമായ പരിക്കുകളോടെ വെഞ്ഞാറമൂട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

റോഡിന്റെ വശത്തെ കെട്ടിടത്തിന്റെ തിട്ടയിൽ ഇടിച്ചാണ് കാർ മറിഞ്ഞത്. പിൻസീറ്റിൽ ഇരുന്ന ആൻഡ്രിയ തൽക്ഷണം മരിക്കുകയായിരുന്നു. തലയ്ക്ക് ​ഗുരുതര പരിക്കേൽക്കുകയായിരുന്നു.

ആൻഡ്രിയയുടെ അമ്മ ബിൻസി ആണ് കാർ ഓടിച്ചത്. ഇവരുടെ മാതാവിൻ്റെ ചികിത്സക്കായി തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളജിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു വാളകത്ത് വെച്ച് അപകടമുണ്ടായത്.

Advertisment