/sathyam/media/media_files/2026/01/25/thimingala-chardhi-2026-01-25-09-24-46.jpg)
കൊ​ല്ലം: മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ക​ട​ലി​ൽ​പോ​യ തൊ​ഴി​ലാ​ളി​ക​ൾ ക​ര​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത് കോ​ടി​ക​ൾ വി​ല​വ​രു​ന്ന തി​മിം​ഗ​ല ഛർ​ദ്ദി​യു​മാ​യി.
കൊ​ല്ലം ജോ​ന​ക​പു​റം സ്വ​ദേ​ശി അ​ശോ​ക് കു​മാ​റി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും വ​ല​യി​ലാ​ണ് ഇ​വ കു​ടു​ങ്ങി​യ​ത്.
‘അ​മ്മ അ​പ്പാ’ ഫൈ​ബ​ർ ബോ​ട്ടി​ൽ വാ​ടി ക​ട​പ്പു​റ​ത്ത് നി​ന്നു​മാ​ണ് ഇ​വ​ർ ക​ട​ലി​ൽ പോ​യ​ത്.
ക​ട​ലി​ൽ നി​ന്നും ഏ​ക​ദേ​ശം 29 കി​ലോ​മീ​റ്റ​ർ ദൂ​രെ നി​ന്നാ​ണ് ര​ണ്ടു ഭാ​ഗ​ത്താ​യി കി​ട​ന്ന വ​സ്തു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​ല​യി​ലാ​ക്കി ബോ​ട്ടി​ൽ ശേ​ഖ​രി​ച്ച​ത്. ആ​ദ്യം ഇ​വ എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കാ​തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ക​ര​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് തി​മിം​ഗ​ല ച​ർ​ദ്ദി​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ച​ത്. തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്തു.
വി​ശ​ദ​മാ​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ ടെ​ക്നോ​ള​ജി ലാ​ബി​ലേ​ക്ക് സാ​മ്പി​ളു​ക​ൾ അ​യ​ക്കും.
തു​ട​ർ​ന്നാ​കും തി​മിം​ഗ​ല ച​ർ​ദ്ദി​ത​ന്നെ​യെ​ന്ന് പൂ​ർ​ണ​മാ​യും ഉ​റ​പ്പി​ക്കു​ക.
5.160 കി​ലോ ച​ർ​ദ്ദി​യാ​ണ് ല​ഭി​ച്ച​ത്. ആ​മ്പ​ർ ഗ്രി​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന തി​മിം​ഗ​ല ഛർ​ദ്ദി മ​രു​ന്നി​ന്‍റെ​യും സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​ത്തി​നും മ​റ്റു​മാ​ണ് ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. ഇ​ത് കൈ​വ​ശം വ​യ്ക്കു​ന്ന​തും വി​ൽ​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us