/sathyam/media/media_files/7t9mBFXZbEjEieRWNCnQ.jpg)
കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തില്‍ മൂന്നാം പ്രതി അനുപമയ്ക്കും വ്യക്തമായ പങ്ക്. കുട്ടിയുടെ നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ വാ പൊത്തി പിടിച്ചതും സാമൂഹ്യ മാധ്യമങ്ങളിലൂടെ ചാനലുകളിലെ വാര്‍ത്തകള്‍ നോക്കി അന്വേഷണ സംഘത്തിന്റെ നീക്കം മനസിലാക്കി കേരളം വിടാന്‍ കരുക്കള്‍ നീക്കിയത് അനുപമയെന്നും സൂചന.
അനിത പ്ലാന്‍ ചെയ്ത കിഡ്‌നാപിംങ് പദ്ധതിക്ക് മറ്റ് രണ്ട് പ്രതികള്‍ക്കും തുല്യ പങ്കാണുള്ളത്. അതേ സമയം റൂറല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത വിവരം കാട്ടി കോടതയില്‍ റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം സെന്റ്രല്‍ ജയിലിലും ആട്ടകുളങ്ങര ജയിലിലും കഴിയുന്ന പ്രതികളുടെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രൊഡക്ഷന്‍ വാറന്റിനുള്ള അപേക്ഷയും ഡിവൈഎസ്പി എം. എം ജോസ് സമര്‍പ്പിച്ചു.
പ്രതികളില്‍ രണ്ട് സ്ത്രീകള്‍ ഉള്ളതിനാല്‍ കസ്റ്റഡി എത്രനാള്‍ വേണ്ടി വരുമെന്ന കൂടി ആലോചന നടത്തി കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ സമര്‍പ്പിക്കും. അതേസമയം തന്റെ മകള്‍ ക്രൂരയാണെന്ന് ഓയൂര്‍ കുട്ടിയെ കടത്തിയ കേസിലെ രണ്ടാം പ്രതി അനിതയുടെ അമ്മ പറഞ്ഞു.
തട്ടിയെടുത്ത സ്വത്ത് തിരികെ ചോദിച്ചപ്പോള്‍ മരുമകന്‍ പത്മകുമാര്‍ തന്നെ ചവിട്ടി വീഴ്ത്തിയെന്നും അനിതയുടെ അമ്മ പറഞ്ഞു.
ലോകത്ത് ആരെങ്കിലും ചെയ്യുന്നതാണൊ അവള്‍ ചെയ്തതെന്നും അവള്‍ക്ക് എങ്ങനെ തോന്നി ഒരു കുട്ടിയോടിങ്ങനെ ചെയ്യാനെന്നും അനിതയുടെ അമ്മ ചോദിച്ചു. 18-ാം വയസില്‍ മകള്‍ വീടുവിട്ടിറങി പോയി, പിന്നെ വിവാഹം ചെയ്തു നല്‍കി.
സ്‌നേഹം നടിച്ച് തങ്ങളുടെ 13 സെന്റ് ഭൂമി പണയപ്പെടുത്തി തിരികെ ചോദിച്ച് പോയ തന്നെ പത്മകുമാര്‍ ചവിട്ടി വീഴ്ത്തി. ബന്ധുവിനെ പിടിച്ച് തള്ളിയെന്നും അവര്‍ പറഞ്ഞു. സ്വന്തം അച്ചന്‍ ആശുപത്രിയിലായപ്പോഴും മരിച്ചപ്പോഴും തിരിഞ്ഞ് നോക്കാത്ത മകളെ തനിക്കും കാണേണ്ട എന്നും അനിതയുടെ അമ്മ വെളിപ്പെടുത്തി.