നിലമേലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു, കാറില്‍നിന്നു പുറത്തിറങ്ങി ഗവര്‍ണര്‍: പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യണം, സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്തണമെന്ന് പേഴ്‌സണല്‍ സ്റ്റാഫിനോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

New Update
arifmuhammad

കൊല്ലം: നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറില്‍നിന്നു പുറത്തിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്ഷുഭിതനായ ഗവര്‍ണര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നെത്തുകയും ചെയ്തതിന് പിന്നാലെ പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു.

Advertisment

വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ ഏറെനേരമായി റോഡിനു സമീപത്തിരിന്ന് പ്രതിഷേധിക്കുകയാണ്. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തില്ലെന്നും ഗവര്‍ണര്‍ പൊലീസിനോട് ചോദിച്ചു.

അവര്‍ക്കെതിരെ കേസ് എടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യാനും സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്തണമെന്നും ഗവര്‍ണര്‍ പേഴ്സണല്‍ സ്റ്റാഫിനോട്ആവശ്യപ്പെട്ടു.

Advertisment