/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
കൊ​ല്ലം: പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു കൊ​ല്ല​ത്ത് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ കു​ത്തി​കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഡെ​ലി​വ​റി ബോ​യ് അ​റ​സ്റ്റി​ൽ.
പ​ള്ളി​ത്തോ​ട്ടം ഇ​ര​വി​പു​രം ക്യു​എ​സ്എ​സ് കോ​ള​നി​യി​ലെ ഫാ​ത്തി​മ മ​ന്‍​സി​ലി​ല്‍ അ​ജീ​ര്‍ മ​ക​ന്‍ ഇ​ജാ​സ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് വെ​ള്ള​യി​ട്ട​മ്പ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.
ഭ​ക്ഷ​ണം എ​ടു​ക്കാ​നാ​യെ​ത്തി​യ പ്ര​തി ഈ ​ഹോ​ട്ട​ലി​ലെ സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ഇ​തി​ലി​ട​പ്പെ​ട്ട ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് സ​ഫാ​നെ​ന്ന യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
അ​ക്ര​മ​ത്തി​ല്‍ കൈ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ന​ന്ത​കൃ​ഷ്ണ​നും മു​ഹ​മ്മ​ദ് സ​ഫാ​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ർ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​റ​സ്റ്റ്.