/sathyam/media/media_files/0I8OvLOWVqyahVQC6Juw.jpg)
കൊ​ല്ലം: ആ​ര്യ​ങ്കാ​വ് ച​ന്ദ​ന സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ നി​ന്ന് ച​ന്ദ​ന ത​ടി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. തെ​ങ്കാ​ശി സ്വ​ദേ​ശി ന​വാ​സ് ഖാ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.
ച​ന്ദ​ന ത​ടി​ക​ള്‍ മോ​ഷ്ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ട് പോ​യ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ള്‍. 11 ച​ന്ദ​ന മോ​ഷ​ണ കേ​സു​ക​ളാ​ണ് നി​ല​വി​ല്‍ ഇ​യാ​ള്‍​ക്ക് എ​തി​രേ ഉ​ള്ള​ത്.
ച​ന്ദ​നം മു​റി​ക്കു​ന്ന​ത് ത​ട​ഞ്ഞ വാ​ച്ച​ര്‍​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലും അ​ച്ച​ന്‍​കോ​വി​ല്‍ ഡി​വി​ഷ​നി​ല്‍ നി​ന്ന് ആ​ന​ക്കൊ​മ്പ് മോ​ഷ്ടി​ച്ച കേ​സി​ലും ഇ​യാ​ള്‍ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​മി​ഴ്​നാ​ട്ടി​ല്‍ ഒ​രു കൊ​ല​പാ​ത​ക കേ​സ് അ​ട​ക്കം 17 കേ​സു​ക​ളാ​ണ് മൊ​ത്ത​ത്തി​ല്‍ ഇ​യാ​ള്‍​ക്ക് എ​തി​രേ ഉ​ള്ള​ത്.