New Update
/sathyam/media/media_files/Qd4waK15vlMwyxaFn8Rh.jpg)
ചിതറ: ചിതറയിൽ ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ. ചിതറ പേഴുംമൂട് റോഡുവിള വീട്ടിൽ ധർമൻ (54), ഭാര്യ ദിവ്യ (43) എന്നിവരാണ് മരിച്ചത്.
Advertisment
സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നാണു വിവരം. സമീപവാസികളായ റിട്ട. പൊലീസ് ഉദ്യോഗസ്ഥരുമായി ഇവർക്ക് ഏഴുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പറയുന്നു.
ചിട്ടി നടത്തിയ വകയിൽ ദിവ്യയും ധർമനും ചിലർക്ക് പണം നൽകാനുമുണ്ടായിരുന്നു. പണം കിട്ടാനുള്ളവർ നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെ ദിവ്യ ഏതാനും ദിവസം ഒളിവിലായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ഒപ്പിട്ടു നൽകിയ ചെക്ക് ദിവ്യയുടെ പക്കലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈ ചെക്ക് മടങ്ങിയതോടെ ഇവർ കടുത്ത സമ്മർദത്തിലായെന്നാണ് സൂചന.