/sathyam/media/media_files/sr7rCwZe1R53DVelrmSf.jpg)
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്.
ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിങ് സെന്ററില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത വ്യക്തി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപത്തുള്ള കാർ വാഷിങ്ങ് സെൻ്ററിൽ നിന്ന് രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത വ്യക്തിക്ക് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി ബന്ധമുണ്ടെന്നാണ് സൂചന.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരും കസ്റ്റഡിയിലായതെന്നാണ് സൂചന. ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിങ് സെന്ററില്‍ പരിശോധനയില്‍ 500 രൂപയുടെ 19 നോട്ടുകെട്ടുകള്‍ കണ്ടെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us