ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/wCNDymKU5GeZ9P1wYtm5.jpg)
കൊല്ലം: കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിള (50) ആണ് അറസ്റ്റിലായത്.
Advertisment
സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ കണ്ണിൽ താക്കോൽ കൊണ്ടതാണെന്നാണ് സനലിന്റെ മൊഴി. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂർവം ആക്രമിച്ചെന്നായിരുന്നു സ്ഥാനാർത്ഥിയുടെ പരാതി.