New Update
/sathyam/media/media_files/L7dj9OgZbcSEYNl3y7mr.jpg)
കൊല്ലം: കടയ്ക്കലിൽ പന്ത്രണ്ടുവയസ്സുകാരന്റെ കൈ തല്ലിയൊടിച്ച ബന്ധു പിടിയിൽ. ചരിപ്പറമ്പ് സ്വദേശി രഞ്ജിത്ത് ആണ് പിടിയിലായത്. രഞ്ജിത്ത് കുട്ടിയെ തന്റെ വീട്ടിൽ കൊണ്ടുപോയാണ് മർദിച്ചത്. പ്രതി രഞ്ജിത്തിന്റെ മകനും മർദ്ദനമേറ്റ പന്ത്രണ്ടുവയസുകാരനും ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത്. ചൊവ്വാഴ്ച ഇവിടെ നിന്ന് കുട്ടികൾ ചേർന്ന് ക്രിക്കറ്റ് ബാറ്റ് എടുത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ അന്വേഷിച്ച് രഞ്ജിത്ത് എത്തിയത്.
Advertisment
ബലമായി തന്റെ വീട്ടിലേക്ക് കൊണ്ട് പോയി കുട്ടിയുടെ കൈ തല്ലി ഒടിച്ചു. കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്. കുട്ടിയുടെ അമ്മയുടെ മാതാപിതാക്കൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ ഭിത്തിയോട് ചേർത്ത് അമർത്തിയതായി ഇവർ പറഞ്ഞു. കടയ്ക്കൽ പൊലീസ് പിടികൂടിയ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.