കൊല്ലത്ത്‌ ആളുമാറി യുവാവിനേയും ഭാര്യയേയും മര്‍ദിച്ചു; എസ്ഐയ്ക്കും ഗുണ്ടകള്‍ക്കുമെതിരെ കേസ്

ചടയമംഗലത്ത് ആളുമാറി യുവാവിനേയും ഭാര്യയേയും മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാർക്കും ഗുണ്ടകൾക്കുമെതിരെ കേസെടുത്തു

New Update
kerala police1

കൊല്ലം: ചടയമംഗലത്ത് ആളുമാറി യുവാവിനേയും ഭാര്യയേയും മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാർക്കും ഗുണ്ടകൾക്കുമെതിരെ കേസെടുത്തു. കാട്ടാക്കട എസ് ഐ മനോജ്, ഒപ്പമുണ്ടായിരുന്ന മൂന്ന് ഗുണ്ടകള്‍, ഒരു പോലീസുകാരന്‍ എന്നിവര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

Advertisment

ചടയമംഗലം സ്വദേശിയായ സുരേഷിനെയും ഭാര്യയെയും ആളുമാറി വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തിലാണ് നടപടി. കാട്ടാക്കട സ്റ്റേഷൻ പരിധിയിലെ കേസുമായി ബന്ധപ്പെട്ട് ഗുണ്ടകളുമായി പ്രതിയെ പിടികൂടാനെത്തിയ എസ് ഐയും സംഘവും സുരേഷിനെ മർദ്ദിച്ചെന്നാണ് പരാതി.

Advertisment