കൊല്ലത്ത് ബിജെപിക്ക് തിരിച്ചടി; എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു

New Update
cpmUntitled

കൊല്ലം: ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പി എസ് സുനില്‍കുമാര്‍ 264 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്.

Advertisment

ബിജെപിക്ക് കനത്ത തിരിച്ചടിയാണ് വാര്‍ഡില്‍ ലഭിച്ചത്. 58 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്കും പോയി.

തിരുവനന്തപുരം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കൈവശമുണ്ടായിരുന്ന രണ്ട് വാര്‍ഡുകള്‍ ബിജെപിക്ക് നഷ്ടപ്പെട്ടു. എല്‍ഡിഎഫാണ് ഈ വാര്‍ഡുകള്‍ പിടിച്ചെടുത്തത്.

Advertisment