/sathyam/media/media_files/bk05RZqEcrWtKoGUa7UA.jpg)
കൊല്ലം: മകൾ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി. കൊല്ലം പാവുമ്പ് സ്വദേശിയും സൈനികനുമായ ഉണ്ണിക്കൃഷ്ണപിള്ളയും ഭാര്യ ബിന്ദുവുമാണ് മരിച്ചത്. മകളെ മൃതദേഹം കാണിക്കരുതെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.
കഴിഞ്ഞ ദിവസമാണ് മകൾ വീടുവിട്ടുപോയത്. തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു ഇരുവരും. ഇതിന് പിന്നാലെയാണ് അമിതമായി ഉറക്ക​ഗുളിക കഴിച്ചത്. ബിന്ദു ഉടൻ തന്നെ മരിച്ചു.
ഉണ്ണിക്കൃഷ്ണപിള്ളയെ തീർത്തു അവശനായ നിലയിൽ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു.
എയർഫോഴ്സ് ഉദ്യോ​ഗസ്ഥനായ ഉണ്ണിക്കൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മകൾ ആൺസുഹൃത്തിനൊപ്പം പോയത്. മകളുടെ ഈ ബന്ധം ഇവർ എതിർത്തിരുന്നു. ഇക്കാര്യം ബന്ധുക്കൾക്കും അറിയാമായിരുന്നു.