കുളത്തൂപ്പുഴയിൽ ആന ഓടിച്ച് വീണ യുവാവിന് പരിക്ക്

New Update
elephant-attbback.jpg

കൊല്ലം: കുളത്തൂപ്പുഴയിൽ ആന ഓടിച്ച് വീണ യുവാവിന് പരിക്കേറ്റു. കുളത്തൂപ്പുഴ പെരുവഴിക്കാല ആദിവാസി കോളനി അവനിക ഭവനില്‍ ശ്യാംകുമാറിനാണ് പരിക്കേറ്റത്. 

Advertisment

പെട്രോൾ പമ്പ് തൊഴിലാളിയാണ് ശ്യാം കുമാർ. ഇന്നലെ വൈകിട്ട് 7.30 ന് നൈറ്റ്‌ ഡ്യൂട്ടിക്ക് പോകുന്നതിനിടെ ആനക്കുഴി മുക്കിലെത്തിയപ്പോള്‍ ശ്യാംകുമാറിനെ ആന ഓടിക്കുകയായിരുന്നു.

ഓടുന്നതിനിടെ വീണ് പരിക്കേറ്റ ശ്യാംകുമാറിൻ്റെ കാലിനും ഇടിപ്പെല്ലിനും പരിക്കേറ്റു. പരിക്കേറ്റ ശ്യാം കുമാറിനെ കടക്കല്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് വനപാതയില്‍ കാട്ടാനയുടെ അക്രമം ഉണ്ടാകുന്നത്.മൂന്നാറിൽ ഇന്നലെ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചിരുന്നു.

കന്നിമല സ്വദേശി മണിയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഒട്ടോയിൽ യാത്ര ചെയ്യുമ്പോഴാണ് മണിയെ കാട്ടാന അക്രമിച്ചത്.

കാട്ടാന ആക്രമണം കേരളത്തിൽ ഒരു തുടർക്കഥയായി കൊണ്ടിരിക്കുകയാണ്. തക്കതായ നടപ്പടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് പല സ്ഥലങ്ങളിലും പ്രതിഷേധങ്ങൾ നടക്കുകയാണ്.

Advertisment