ന്യൂസ് ബ്യൂറോ, കൊല്ലം
 
                                                    Updated On
                                                
New Update
/sathyam/media/media_files/2025/10/30/fish-2025-10-30-16-22-27.jpg)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുട്ടികൾ അടക്കം 35 പേർ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിൽ.
Advertisment
ചെമ്പല്ലി മീൻ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പ്രദേശത്തെ വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും മീന്‍ വാങ്ങിയവര്‍ക്കാണ് വിഷബാധയേറ്റത്.
ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും കാരക്കോണം മെഡിക്കൽ കോളജിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇന്നലെ രാത്രിയോടുകൂടിയാണ് കുട്ടികളുൾപ്പടെയുള്ളവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മീൻ പഴകിയതാണോ രാസവസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us