‘അദ്ദേഹം കേരളത്തിൽ ഇല്ല, വന്നാൽ ഞാൻ വന്ന് കാണാൻ പറയാം’; ഗാന്ധിഭവനിൽ വെച്ച് നടൻ ടി.പി മാധവനെ സന്ദർശിച്ച് മന്ത്രി ഗണേഷ്‌കുമാർ

New Update
7fa83a8f

പത്തനാപുരം: പത്തനാപുരത്തെ ഗാന്ധി ഭവനില്‍ എത്തി നടൻ ടി.പി മാധവനെ സന്ദർശിച്ച് മന്ത്രി ഗണേഷ്‌കുമാർ.

Advertisment

ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുക്കാനും അന്തേയവാസികളെ കണ്ട് വിശേഷങ്ങൾ അറിയാനുമാണ് ഗണേഷ് കുമാർ എത്തിയത്. ഇതേസമയത്താണ് അവിടുത്തെ അന്തേവാസിയായ നടന്‍ ടി.പി മാധവനെയും മന്ത്രി ഗണേഷ് കുമാർ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തിയത്.

നടന്‍ മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി ടി.പി മാധവനെ കണണമെന്ന കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും ഗാന്ധിഭവനിൽ നിന്ന് മടങ്ങുമ്പോൾ മന്ത്രി പറഞ്ഞു. 2 ദിവസത്തിനുള്ള വീണ്ടും വന്ന് അദ്ദേഹത്തെ കാണാം എന്ന ഉറപ്പും മന്ത്രി നൽകിയിട്ടുണ്ട്.

അതേസമയം, മലയാള സിനിമയില്‍ സജീവമായിരുന്ന ടി.പി മാധവന്‍. 2015ൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കു ശേഷമാണ് പത്തനാപുരം ഗാന്ധി ഭവനിൽ സ്ഥിരതാമസമാക്കിയത്. പുനലൂര്‍ സോമരാജന്റെ നേത്വത്തിലാണ് ഗാന്ധി ഭവന്‍ ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. മാധവനെ പോലെ നിരവധി ആളുകൾ ഇവിടെ ജീവിക്കുന്നുണ്ട്.

Advertisment