/sathyam/media/media_files/2025/11/02/arrest-2025-11-02-21-50-39.jpg)
അ​ഞ്ച​ൽ : അ​ഞ്ച​ലി​ൽ മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർപോ​ലീ​സിന്റെ പി​ടി​യി​ലാ​യി.
റൂ​റ​ൽ ഡാ​ൻ​സ​ഫ് സം​ഘ​വും അ​ഞ്ച​ൽ പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രി​ൽ നി​ന്ന് മൂ​ന്നു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി ഷ​ഫീ​ർ (42) മ​ഹാ​രാ​ഷ്ട്ര സോ​ന​പൂ​ർ സ്വ​ദേ​ശി​നി ശ​ശി​ക​ല (46) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
കെഎ​സ്ആ​ർടി​സി ബ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു വെന്ന വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം അ​ഞ്ച​ൽ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ ബ​സ്റ്റോ​പ്പി​ന് സ​മീ​പം പ​രി​ശോ​ധ​ന ന​ട​ത്തിയത്.
ബ​സി​ല്‍ എ​ത്തി​യ ഷ​ഫീ​ര്‍, ശ​ശി​ക​ല എ​ന്നി​വ​ർ ക​ഞ്ചാ​വു​മാ​യി തു​ട​ർ​ന്ന് പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.
മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ഞ്ചാ​വ് മൊ​ത്ത​വി​ത​ര​ണ​ക്കാ​ര്‍​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെടുത്തത്.
ഇ​വ​ര്‍ ആ​ര്‍​ക്കാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചു, ഇ​ട​പാ​ടു​കാ​ര്‍ ആ​രൊ​ക്കെ എ​ന്ന​ത​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.​
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us