Advertisment

പനവേലിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു, ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ്

അപകടത്തിൽ ലോറിയിൽ നിന്ന് വാതക ചോർച്ചയുണ്ടായില്ലെന്നത് ആശ്വാസമാണ്. വലിയ ദുരന്തമാണ് ഒഴിവായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
lorry UntitleDdd.jpg

കൊല്ലം: പനവേലിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവർ തമിഴ്നാട് തുറയൂർ സ്വദേശി പനീർ സെൽവത്തിന് പരിക്കേറ്റു. എം സി റോഡിൽ കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ഗ്യാസ് ടാങ്കർ. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം നടന്നത്.

Advertisment

അപകടത്തിൽ ലോറിയിൽ നിന്ന് വാതക ചോർച്ചയുണ്ടായില്ലെന്നത് ആശ്വാസമാണ്. വലിയ ദുരന്തമാണ് ഒഴിവായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.

സംഭവം നടന്ന പ്രദേശത്തെ വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിച്ചു. എം സി റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Advertisment