കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പൊലീസിന്റെ തെരച്ചിൽ സംവിധാനത്തിൽ പിഴവുണ്ടായി; കെ സുരേന്ദ്രൻ

New Update
k surendran-4

കൊല്ലം: കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുട്ടിയെ കണ്ടെത്തിയത് ജനങ്ങളും മാധ്യമങ്ങളും നടത്തിയ പരിശ്രമത്തിന്റെ ഫലമാണ്. പൊലീസിന്റെ തെരച്ചില്‍ സംവിധാനത്തില്‍ പിഴവുണ്ടായെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Advertisment

അതേസമയം കൊല്ലം ഓയൂര്‍ കാറ്റാടി മുക്കില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ട് പോയ ആറു വയസുകാരിയെ സുരക്ഷിതമായി കണ്ടെത്താന്‍ കഴിഞ്ഞതാണ് വലിയ ആശ്വാസമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്വേഗത്തിന്റെയും ആശങ്കയുടെയും നീണ്ട മണിക്കൂറുകള്‍ക്ക് ഒടുവിലാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുന്നത്.

സംഭവം അറിഞ്ഞ നിമിഷം മുതല്‍ കുട്ടിയെ കണ്ടെത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പോലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയുംമറ്റെല്ലാവരെയും അഭിനന്ദിക്കുന്നു.

പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ അബിഗേലിന്റെ സഹോദരന്‍ ജോനാഥന് പ്രത്യേകം അഭിനന്ദനം മുഖ്യമന്ത്രി രേഖപ്പെടുത്തി.

Advertisment