കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർഥികൾ സുവർണ്ണ സഞ്ചാരം സംഘടിപ്പിച്ചു

New Update
7ea73965-7441-4b5b-ae3c-a2265ebe4329

കൊല്ലം: കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ 1975 ൽ എസ്.എസ് എൽ സി പഠിച്ചിരുന്നവരുടെ കൂട്ടായ്മയായ BoyZ 75 ൻ്റെ ആഭിമുഖ്യത്തിൽ അരനൂറ്റാണ്ടിൻ്റെ സ്മരണകളുണർത്തി സുവർണ്ണ സഞ്ചാരം എന്ന പേരിൽ വിനോദ യാത്ര സംഘടിപ്പിച്ചു. 

Advertisment

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ചവർ സ്ക്കൂളിൻ്റെ പേരിൽ ഒത്തു ചേർന്നപ്പോൾ 50 വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ നിന്നും സംഘടിപ്പിക്കപ്പെട്ട വിനോദയാത്രയിൽ പങ്കെടുത്തവരും അന്നത്തെ ജീവിത സാഹചര്യങ്ങളിൽ അത്തരം വിനോദയാത്രകൾ അന്യമായിരുന്നവരും സ്മരണകളുണർത്തിയത് വികാരനിർഭരമായി.

ചെയർമാൻ വേണുഗോപാൽ കുറ്റിക്കാട്ടിൽ ഉത്ഘാടനം ചെയ്ത പ്രോഗ്രാമിൽ ജനറൽ സെക്രട്ടറി രാജൻ ചിങ്ങമന, പ്രോഗ്രാം കോർഡിനേറ്റർ സലിം രാജ്, ട്രഷറർ ശശികുമാർ എന്നിവർ സംസാരിച്ചു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ ഗെയിമുകളും, പഴയ കാല ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനമേളയും പരിപാടികൾക്ക് മിഴിവേകി.

Advertisment