കൊല്ലത്ത് ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

New Update
11DEATH

കരുനാഗപ്പള്ളി: കൊല്ലത്ത് ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ മഠത്തില്‍ കാരായ്മക്കിടങ്ങില്‍ വീട്ടില്‍ ഉദയന്‍ (45), ഭാര്യ സുധ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Advertisment

ഇന്ന് രാവിലെയാണ് ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇവരുടെ മക്കളാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം. 

മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ഓച്ചിറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment