Advertisment

കരുനാഗപ്പള്ളിയിലെ സംഘർഷം പൊലീസ് അറിവോടെ, എൽഡിഎഫ് അനുവദിച്ച റൂട്ട് മാറ്റിയപ്പോൾ പൊലീസ് തടഞ്ഞില്ല; കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കെ സി വേണു ​ഗോപാൽ

കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് മഹേഷ്. പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിലാണ് പരിക്കേറ്റത്. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ സിപിഐഎം സംസ്ഥാന സമിതി അംഗം സൂസൻ കോടിക്കും പരിക്കേറ്റു.

New Update
kc venugopal alappuzha

കൊല്ലം: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ ഉണ്ടായ സംഘർഷം പൊലീസിന്റെ അറിവോടെ എന്ന് കെ സി വേണുഗോപാൽ. കരുതിക്കൂട്ടിയുള്ള അക്രമമാണ് നടന്നതെന്നും എൽഡിഎഫ് അനുവദിച്ച റൂട്ട് മാറ്റിയപ്പോൾ പൊലീസ് തടഞ്ഞില്ലെന്നും കെ സി വേണു ​ഗോപാൽ ആരോപിച്ചു.

Advertisment

സിപിഎമ്മും പൊലീസും ഗൂഢാലോചന നടത്തി. പരാജയം മുന്നിൽകണ്ട് സിപിഎം നടത്തിയ അക്രമമാണ്. ഭാഗ്യത്തിനാണ് മഹേഷ് രക്ഷപ്പെട്ടത്. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കെ സി വേണു ​ഗോപാൽ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ ഇന്നലെ കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഘർഷം ഉണ്ടായത്. സിപിഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എംഎൽഎ സി ആർ മഹേഷിന് പരിക്കേറ്റിരുന്നു.